മ​ന്ത്രി എം.​എം. മ​ണി സൗ​മ്യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Friday, May 14, 2021 10:24 PM IST
ചെ​റു​തോ​ണി: ഇ​സ്ര​യേ​ലി​ൽ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി സൗ​മ്യ​യു​ടെ വീ​ട്ടി​ൽ മ​ന്ത്രി എം.​എം. മ​ണി സ​ന്ദ​ർ​ശി​ച്ചു. സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നു എം.​എം. മ​ണി പ​റ​ഞ്ഞു.
ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, സി​പി​എം നേ​താ​ക്ക​ളാ​യ സി.​വി. വ​ർ​ഗീ​സ്, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ജൈ​വ​വ​ളം നി​ർ​മാ​ണം
ആ​രം​ഭി​ച്ചു

ഏ​ല​പ്പാ​റ: പ​ഞ്ചാ​യ​ത്തി​ൽ ജൈ​വ മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് ജൈ​വ​വ​ളം നി​ർ​മി​ച്ചു​തു​ട​ങ്ങി. തു​ന്പൂ​ർ​മു​ഴി മാ​തൃ​ക​യി​ലു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ​നി​ന്നു​മാ​ണ് ജൈ​വ​വ​ളം നി​ർ​മി​ക്കു​ന്ന​ത്. ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഹ​രി​ത​ക​ർ​മ സേ​ന സം​ഭ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​യി വേ​ർ​തി​രി​ക്കും. ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​ന്‍റി​ലെ സം​സ്ക​ര​ണ​ത്തി​നു​ശേ​ഷം വ​ള​മാ​യി മാ​റും. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ​ളം വി​പ​ണി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത്. വ​ള​ത്തി​ന്‍റ വി​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​ശ്ച​യി​ക്കും.