കാ​ല​വ​ർ​ഷം ക​ന​ത്തു​തു​ട​ങ്ങി: മു​ന്നൊ​രു​ക്കം സ​ജീ​വം
Wednesday, June 9, 2021 10:19 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മ​ഴ ക​ന​ത്തു​തു​ട​ങ്ങി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ​രു​ന്ന മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ പ​ല മേ​ഖ​ല​ക​ളി​ലും ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ടി​യോ​ടു​കൂ​ടി​യാ​ണ് മ​ഴ പെ​യ്യു​ന്ന​ത്. തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​ട​വി​ട്ട് ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.
മ​ഴ ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ദു​ര​ന്ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യും റ​വ​ന്യു അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ദു​രി​ത​ബാ​ധി​ത​രെ മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ക്യാ​ന്പു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക​യും ഇ​തി​നോ​ട​കം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ൽ, ഓ​ട വൃ​ത്തി​യാ​ക്ക​ൽ, ന​ദി​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും ത​ട​സം നീ​ക്ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല മേ​ഖ​ല​യി​ലും ന​ട​ന്നു​വ​രു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു.