മോ​ർ​ഫിം​ഗ് ന​ട​ത്തി പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വം
Sunday, June 13, 2021 12:17 AM IST
ക​ട്ട​പ്പ​ന: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പ് ജി​ല്ല​യി​ലും വ്യാ​പ​ക​മാ​കു​ന്നു. ജി​ല്ല​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്ട​മാ​കു​ക​യാ​ണ്. ഫെ​യ്സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് മു​ത​ലാ​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്.

വീ​ഡി​യോ​കോ​ൾ ചെ​യ്ത് മോ​ർ​ഫിം​ഗ് ന​ട​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ത​ട്ടു​ന്ന​ത്. ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ​യും വാ​ട്സ് ആ​പ്പി​ലൂ​ടെ​യു​മൊ​ക്കെ​യാ​ണ് വീ​ഡി​യോ​കോ​ൾ വ​രു​ന്ന​ത്. വി​ളി​ക്കു​ന്ന​യാ​ൾ​ക്കു​പ​ക​രം സ്ത്രീ​യു​ടെ ന​ഗ്ന​ദൃ​ശ്യ​മാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. കോ​ൾ എ​ടു​ത്തു​ക​ഴി​ഞ്ഞാ​ലു​ട​ൻ റി​ക്കോ​ർ​ഡ് ചെ​യ്യു​ക​യും മു​ഖം മ​റ്റേ​തെ​ങ്കി​ലും അ​ശ്ലീ​ല വീ​ഡി​യോ​യു​മാ​യി ചേ​ർ​ത്ത് മോ​ർ​ഫു​ചെ​യ്ത് സെ​ക്സ് വീ​ഡി​യോ​ചാ​റ്റ് എ​ന്ന രീ​തി​യി​ലാ​ക്കു​ക​യു​മാ​ണ് സം​ഘം ചെ​യ്യു​ന്ന​ത്. ഇ​ത് ഫേ​സ്ബു​ക്കി​ൽ ഫ്ര​ണ്ട് ലി​സ്റ്റി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​ല്ലാം അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഭീ​ഷ​ണി.

ജി​ല്ല​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്ട​മാ​യ​ത്. എ​ഴു​കും​വ​യ​ൽ സ്വ​ദേ​ശി​യും ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ഇ​മ്മാ​നു​വേ​ലി​ന് ഇ​ത്ത​ര​ത്തി​ൽ ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ൽ വീ​ഡി​യോ​കോ​ൾ വ​രി​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം മു​ഖം മ​റ്റൊ​രു അ​ശ്ലീ​ല വീ​ഡി​യോ​യു​മാ​യി ചേ​ർ​ത്ത് മോ​ർ​ഫു​ചെ​യ്ത് സെ​ക്സ് വീ​ഡി​യോ​ചാ​റ്റ് എ​ന്ന രീ​തി​യി​ലാ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​ത് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ൽ മ​റ്റൊ​രു ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക്കും വീ​ഡി​യോ​കോ​ൾ വ​രി​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ദ്ദേ​ഹം സം​ഭ​വം ചി​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് നി​ര​വ​ധി​പേ​ർ ഇ​ത്ത​ര​ത്തി​ൽ ബ്ലാ​ക്ക്മെ​യി​ലിം​ഗി​ന് വി​ധേ​യ​രാ​യ​താ​യി അ​റി​യു​ന്ന​ത്.

കോ​വി​ഡ്കാ​ല​ത്ത് ആ​ളു​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് കേ​സു​ക​ൾ കൂ​ടു​ന്ന​ത്. വ്യാ​ജ ഐ​ഡി​ക​ളാ​ണ് ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ല​രു​ടെ​യും പേ​രി​ൽ വ്യാ​ജ ഐ​ഡി​ക​ൾ ഉ​ണ്ടാ​ക്കി പ​ണം​ത​ട്ടു​ന്ന സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള മ​റ്റു സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ത​ന്നെ​യാ​വാം ഇ​തി​നു പി​ന്നി​ലെ​ന്നും സം​ശ​യ​മു​ണ്ട്. മാ​ന​ക്കേ​ട് ഭ​യ​ന്ന് പ​ല​രും ന​ഷ്ട​പ്പെ​ട്ട തു​ക പു​റ​ത്തു​പ​റ​യാ​നോ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നോ ത​യാ​റാ​കാ​ത്ത​താ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്.