പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Sunday, June 13, 2021 12:19 AM IST
പീ​രു​മേ​ട്: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. പീ​രു​മേ​ട് സി​ഐ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ല​പ്പാ​റ​യി​ൽ ക​ട​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​രി​ൽ​നി​ന്നും മു​ഖാ​വ​ര​ണം അ​ണി​യാ​ത്ത​വ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.