ജി​ല്ല​യി​ൽ 17 വ​രെ യെ​ല്ലോ അ​ല​ർ​ട്ട്
Sunday, June 13, 2021 10:02 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം വീ​ണ്ടും ക​ന​ത്തുതു​ട​ങ്ങി. പ​ല മേ​ഖ​ല​ക​ളി​ലും ഇ​ട​വി​ട്ടു​ള്ള ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ 31.62 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ശ​രാ​ശ​രി ല​ഭി​ച്ച​ത്.
ഇ​തി​ൽ ഇ​ടു​ക്കി താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ കി​ട്ടി​യ​ത്- 37.2 മി​ല്ലി​മീ​റ്റ​ർ. കു​റ​വ് മ​ഴ ല​ഭി​ച്ച​ത് ഉ​ടു​ന്പ​ഞ്ചോ​ല താ​ലൂ​ക്കി​ലാ​ണ്- 13.2 മി​ല്ലീ​മീ​റ്റ​ർ. പീ​രു​മേ​ട്- 37, തൊ​ടു​പു​ഴ- 35.2, ദേ​വി​കു​ളം- 35.5 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ മ​റ്റ് താ​ലൂ​ക്കു​ക​ളി​ൽ ല​ഭി​ച്ച മ​ഴ​യു​ടെ അ​ള​വ്. വ​രുംദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ൾ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ജി​ല്ല​യി​ൽ 24 ശ​ത​മാ​നം മ​ഴ കു​റ​വാ​ണ്. 271 മി​ല്ലീ മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് ഇ​തു വ​രെ ല​ഭി​ച്ച​ത് 207.2 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്.
ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ 17 വ​രെ ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 2342.18 അ​ടി​യാ​ണ് ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു​ള്ള അ​ള​വാ​ണി​ത്.
2403 അ​ടി​യാ​ണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. 130.70 അ​ടി​യാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്.
ഇ​തി​നി​ടെ മ​ഴ തു​ട​രു​ന്ന​ത് മ​ല​യോ​ര ജി​ല്ല​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തു വ​രെ കാ​ര്യ​മാ​യ മ​ഴ​കെ​ടു​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.