ഉ​ട​മ അ​റി​യാ​തെ മൊ​ബൈ​ൽ ന​ന്പ​രി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്തെ​ന്ന്
Tuesday, June 15, 2021 10:14 PM IST
രാ​ജാ​ക്കാ​ട്: ഉ​ട​മ അ​റി​യാ​തെ മൊ​ബൈ​ൽ ന​ന്പ​രി​ൽ മ​റ്റൊ​രാ​ൾ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​താ​യി ആ​ക്ഷേ​പം. കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ന്‍റെ മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് മ​റ്റാ​രോ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി തെ​ളി​ഞ്ഞു​വെ​ന്ന് സേ​നാ​പ​തി മാ​ങ്ങാ​ത്തൊ​ട്ടി തേ​വ​രു​പാ​റ​യി​ൽ ടി.​വി. സ​ണ്ണി പ​റ​യു​ന്നു.
വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം സ​ണ്ണി ത​ന്‍റെ മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കി ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്തു. ഫോ​ണി​ൽ ല​ഭി​ച്ച ഒ​ടി​പി ന​ന്പ​ർ എ​ന്‍റ​ർ​ചെ​യ്ത​പ്പോ​ഴാ​ണ് ഇ​തേ സിം ​ന​ന്പ​റി​ൽ മ​റ്റാ​രോ ര​ജി​സ്റ്റ​ർ​ചെ​യ്ത് വാ​ക്സി​ൻ എ​ടു​ത്ത​താ​യി ക​ണ്ട​ത്.
പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​മ്മാ​ണെ​ന്നും സ​മീ​പ​കാ​ല​ത്തൊ​ന്നും ത​ന്‍റെ ന​ന്പ​രി​ലേ​ക്ക് ഒ​ടി​പി വ​ന്നി​ട്ടി​ല്ലെ​ന്നും സ​ണ്ണി പ​റ​യു​ന്നു.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സേ​നാ​പ​തി സെ​ക്ട​റ​ൽ ഓ​ഫീ​സ​റെ അ​റി​യി​ച്ച​താ​യി സ​ണ്ണി പ​റ​ഞ്ഞു​.