ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം തൊ​ടു​പു​ഴ​യി​ൽ
Tuesday, June 15, 2021 10:19 PM IST
തൊ​ടു​പു​ഴ: അ​ന്താ​രാ​ഷ്‌ട്ര ഒ​ളി​ന്പി​ക് ദി​ന​മാ​യ 23ന് ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
22ന് ​രാ​വി​ലെ 10ന് ​യു​പി ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പെ​യി​ന്‍റിം​ഗ് മ​ത്സ​രം ന​ട​ക്കും. 1-1-2008നു ​ശേ​ഷം ജ​നി​ച്ച​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. 12 ന് ​ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗ​ത്തി​നാ​യു​ള്ള പോ​സ്റ്റ​ർ ഡി​സൈ​ൻ മ​ത്സ​രം ന​ട​ക്കും.
മ​ത്സ​ര​ത്തി​ൽ 1-1-2008നു ​ശേ​ഷം ജ​നി​ച്ച​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 1-1-2003നു ​ശേ​ഷം ജ​നി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള സ്പോ​ർ​ട്സ് ക്വി​സ് മ​ത്സ​രം ന​ട​ക്കും . എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഓ​ണ്‍ ലൈ​നാ​യി​രി​ക്കും. ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​യി​രി​ക്ക​ണം മ​ത്സ​രാ​ർ​ഥി​ക​ൾ. വി​ജ​യി​ക​ളാ​കു​ന്ന ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.
പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.idukkiolympics.org എ​ന്ന വെ​ബ് സൈ​റ്റി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 23ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് വെ​ങ്ങ​ല്ലൂ​ർ സോ​ക്ക​ർ സ്ക്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ളി​ന്പി​ക് ദീ​പ​ശി​ഖ തെ​ളി​ച്ച് പ്ര​തി​ജ്ഞ എ​ടു​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ദീ​പ​ശി​ഖാ പ്ര​യാ​ണം വെ​ർ​ച്വ​ൽ ആ​യി​ട്ടാ​യി​രി​ക്കും ന​ട​ത്തു​ക.