കാ​ർ കൊക്കയിലേ​ക്കു മ​റി​ഞ്ഞു; ഒ​രാ​ൾ​ക്കു പ​രി​ക്ക്
Thursday, June 17, 2021 10:14 PM IST
മൂ​ല​മ​റ്റം: തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ തു​ന്പ​ച്ചി​ക്ക് സ​മീ​പം കാ​ർ നൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​യി​രു​ന്നു അ​പ​ക​ടം. പാ​ന്പാ​ടും​പാ​റ വ​ലി​യ​പ​റ​ന്പി​ൽ തോ​മ​സി( 81) നാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന മ​ക​ൻ ബി​നു (47) പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു. പാ​ന്പാ​ടും​പാ​റ​യി​ൽ നി​ന്ന് കൊ​ച്ചി​ക്ക് പോ​യ ഇ​വ​രു​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
കാ​റി​ൽ കു​ടു​ങ്ങിയ തോ​മ​സി​നെ കു​ള​മാ​വ് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് തൊ​ടു​പു​ഴ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.