ക്ഷേ​മ​നി​ധി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ
Friday, June 18, 2021 10:09 PM IST
തൊ​ടു​പു​ഴ: ഐ​എ​ൻ​ടി​യു​സി മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മോ​ട്ടോ​ർ ക്ഷേ​മ​നി​ധി ഓ​ഫീ​സി​നുമു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ല വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ നി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക്കും 5000 രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തി​രി​ച്ച​ട​വ് വ്യ​വ​സ്ഥ​യി​ൽ 10000 രൂ​പ പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കു​ക, ഒ​രു വ​ർ​ഷ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ അം​ശാ​ദാ​യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. കെ.​പി.​റോ​യി, കെ.​എ​സ്. ജ​യ​കു​മാ​ർ, ഡി.​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​ഐ.​സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​വേ​ദ​നം ന​ൽ​കി

തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് - വെ​ള്ളി​യാ​മ​റ്റം റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​മ്മം​ക​ല്ല് പാ​ലം പു​ന​ർനി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌ലിം ലീ​ഗ് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി.