ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം അ​വ​ഗ​ണ​ന​യി​ൽ
Sunday, June 20, 2021 10:23 PM IST
ഉ​പ്പു​ത​റ : ക​ണ്ണം​പ​ടി വ​ന​മേ​ഖ​ല​യി​ലെ മേ​മാ​രി ആ​ദി​വാ​സിക്കുടി ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം അ​വ​ഗ​ണ​ന​യി​ൽ. ചോ​ർ​ന്നൊ​ലി​ക്കു​ന്ന മേ​ൽ​ക്കൂ​ര, വാ​തി​ൽ പൊ​ളി​ഞ്ഞ ശു​ചി മു​റി, മാ​സ​ങ്ങ​ളാ​യി അ​ല​വ​ൻ​സ് കി​ട്ടാ​ത്ത അ​ധ്യാ​പി​ക, മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും വീ​ഴു​ന്ന മ​ഴ വെ​ള്ളം പാ​ത്ര​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച് പു​റ​ത്തു​ക​ള​യു​ന്ന സ​ഹാ​യി ഇ​താ​ണ് ഉ​ൾ​ഗ്രാ​മ​മാ​യ മേ​മാ​രി കു​ടി​യി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​വ​സ്ഥ.
ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലു​ള്ള 17 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. അ​ടു​ത്തു മ​റ്റെ​ങ്ങും ഇ​ന്‍റ​ർ നെ​റ്റ് റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ക്കും ത​ന്നെ സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​ല്ല. കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തി വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി​യാ​ണ് പ​ഠി​ക്കു​ന്ന​ത്. മു​തി​ർ​ന്ന ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. മ​ല​മു​ക​ളി​ൽ ക​യ​റി വേ​ണം ഇ​വ​ർ​ക്ക് ഓ​ണ്‍ ലൈ​ൻ വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​ക്കാ​ൻ. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ഇ​വ​രു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം മു​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്.
1999 ൽ ​പ​ട്ടി​ക വ​ർ​ഗ വ​കു​പ്പാ​ണ് ഇ​വി​ടെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം അ​നു​വ​ദി​ച്ച​ത്. വ​നം വ​കു​പ്പ് നി​ർ​മി​ച്ചു ന​ൽ​കി​യ പു​ല്ലു​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​ണ് അ​ന്ന് സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 2015-16 ൽ ​ആ​സ്ബ​റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ് കെ​ട്ടി​ടം ന​വീ​ക​രി​ച്ചു. എ​ന്നാ​ൽ ഷീ​റ്റ് പൊ​ട്ട​ൽ വീ​ണ് മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്നു വ​ർ​ഷ​മാ​യി. മ​ഴ പെ​യ്യു​ന്പോ​ൾ ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം ശേ​ഖ​രി​ച്ച് പു​റ​ത്തു ക​ള​യും. ന​ന​യാ​ത്ത ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ൾ മാ​റി​യി​രി​ക്കും.
അ​ധ്യാ​പി​ക​യ്ക്ക് 7000 രൂ​പ​യും സ​ഹാ​യി​ക്ക് 4000 രൂ​പ​യു​മാ​ണ് പ്ര​തി​മാ​സ വേ​ത​നം. 2020 ജ​നു​വ​രി​യി​ലാ​ണ് ഇ​വ​ർ​ക്ക് അ​വ​സാ​നം ശന്പളം ല​ഭി​ച്ച​ത്. ദു​ർ​ഘ​ട പാ​ത​യി​ലൂ​ടെ ആ​ന അ​ട​ക്ക​മു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്നു വേ​ണം കു​ട്ടി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സ്കൂ​ളി​ലെ​ത്താ​ൻ. സ്കൂ​ളി​ന്‍റെ പ​രാ​ധീ​ന​ത പ​രി​ഹ​രി​ച്ച് കു​ട്ടി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​ക്കാ​ൻ വ​നം - പ​ട്ടി​ക വ​ർ​ഗ വ​കു​പ്പും ജ​ന​പ്ര​തി​നി​ധി​ക​ളും ത​യ്യാ​റാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മേ​മാ​രി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ .