ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ ഷെ​ഡ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ക​ർ​ത്തു .
Monday, July 5, 2021 10:18 PM IST
രാ​ജ​കു​മാ​രി: സൂ​ര്യ​നെ​ല്ലി സി​ങ്കു​ക​ണ്ട​ത്തി​നു സ​മീ​പം മു​ന്നൂ​റ്റി​യൊ​ന്ന് കോ​ള​നി​യി​ൽ രാ​ത്രി​യി​ലെ​ത്തി​യ വ​ന​പാ​ല​ക സം​ഘം ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ ഷെ​ഡ് പൊ​ളി​ച്ചു​നീ​ക്കി.

ആ​ദി​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​പ്ര​കാ​രം മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന റ​വ​ന്യു ഭൂ​മി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി​യി​റ​ക്കി താ​മ​സി​ക്കു​ന്ന ഒ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പെ​ട്ട പ്ര​ദേ​ശ​മാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി. പു​തി​യ​താ​യി ആ​രം​ഭി​ച്ച കു​രു​മു​ള​ക് കൃ​ഷി​യും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ശി​പ്പി​ച്ചു.

റേ​ഷ​ൻ കാ​ർ​ഡ് അ​ട​ക്ക​മു​ള്ള എ​ല്ലാ​വി​ധ രേ​ഖ​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ട്. വീ​ടു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ന്പ​രും വൈ​ദ്യു​തി ക​ണ​ക്ഷ​നും അ​ട​ക്കം ല​ഭി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നി​ട്ടും ഇ​വി​ടം വ​ന​മേ​ഖ​ല​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വാ​ദം. ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജി​ൽ 34/1ൽ​പെ​ട്ട പ്ര​ദേ​ശം റ​വ​ന്യൂ ഭൂ​മി​യാ​ണ്. ഇ​ത് ആ​ദി​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം​ചെ​യ്യാ​ൻ മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​താ​ണെ​ന്നാ​ണ് റ​വ​ന്യു രേ​ഖ​ക​ൾ.

മു​ന്പും ഇ​ത്ത​ര​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മം ന​ട​ത്തി​യ​പ്പോ​ൾ ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഭൂ​മി പ​തി​ച്ചു ന​ൽ​കു​ന്ന​തു​വ​രെ ഇ​വി​ടെ​നി​ന്നും കു​ടി​യി​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് നി​ല​നി​ൽ​ക്കെ​യാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടി​യി​റ​ക്ക​ൽ ന​ട​പ​ടി.

ത​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കു​മ​ട​ക്കം പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​വ​ർ.