ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു
Thursday, July 22, 2021 10:29 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട്, സേ​നാ​പ​തി മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യി. പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഏ​ലം, ഏ​ത്ത​വാ​ഴ അ​ട​ക്ക​മു​ള്ള ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​ച്ചു.
സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലെ കാ​ന്തി​പ്പാ​റ​യി​ൽ വി​ധ​വ​യാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​യു​ടെ വീ​ട് ക​ന​ത്ത കാ​റ്റി​ൽ ത​ക​ർ​ന്നു. പു​ത്ത​ൻ​പ​റ​ന്പി​ൽ മേ​രി ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ മേ​ൽ​ക്കൂ​ര​യാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഷീ​റ്റു​വീ​ണ് കൊ​ച്ചു​മ​ക​ളാ​യ ദേ​വ​ദ​ർ​ശ​ന​യു​ടെ കൈ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഫ​ർ​ണീ​ച്ച​റു​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.