ഏ​ല​പ്പാ​റ​യി​ൽ​നി​ന്നു ല​ഡാ​ക്കി​ലേ​ക്ക് സൈ​ക്കി​ൾ സം​ഘം
Friday, July 23, 2021 10:13 PM IST
ഏ​ല​പ്പാ​റ: പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ഏ​ല​പ്പാ​റ​യി​ൽ​നി​ന്നും സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ കാ​ശ്മീ​രി​ലെ ല​ഡാ​ക്കി​ലേ​ക്ക് മൂ​ന്നു യു​വാ​ക്ക​ളു​ടെ സൈ​ക്കി​ൾ യാ​ത്ര ആ​രം​ഭി​ച്ചു. 18 വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള മൂ​ന്നു​പേ​രാ​ണ് ല​ഡാ​ക്കി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.
ഭാ​ര​ത​ത്തി​ലു​ട​നീ​ളം യാ​ത്ര ചെ​യ്യു​ക​യും ഓ​രോ സം​സ്ഥാ​ന​ത്തെ സം​സ്കാ​ര​വും പ്ര​ത്യേ​ക​ത​യും മ​ന​സി​ലാ​ക്കു​ക​യു​മാ​ണ് സൈ​ക്കി​ൾ യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ബി​മോ​ൻ, സു​ജി​ത്ത്, ക​ട്ട​പ്പ​ന സ്വ​ദേ​ശി ശ്യാം ​എ​ന്നി​വ​ർ പ​റ​യു​ന്നു.
കു​ഞ്ഞ​നി​യ​ൻ​മാ​രു​ടെ ആ​വേ​ശ​ത്തെ ഏ​ല​പ്പാ​റ കൈ​യ​ടി​ച്ച് പ്രോ​ൽ​സാ​ഹി​പ്പി​ച്ചു. യാ​ത്ര​യ​യ​ക്ക​ൽ ച​ട​ങ്ങി​ൽ കിം​ഗ്സ് ഇ​ല​വ​ൻ ക്ല​ബ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.