ഒ​ളി​ന്പി​ക്സ് ദീ​പ​ശി​ഖാ പ്ര​യാ​ണം
Friday, July 23, 2021 10:13 PM IST
ചെ​റു​തോ​ണി: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചും ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നും ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​തോ​ണി​യി​ൽ ദീ​പ​ശി​ഖാ​പ്ര​യാ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ദീ​പ​ശി​ഖ പ്ര​തീ​കാ​ത്മ​ക​മാ​യി തി​രി​കൊ​ളു​ത്തി. യോ​ഗ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​ഡി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഒ​ളി​ന്പി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സ് ദീ​പ​ശി​ഖാ പ്ര​യാ​ണം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് കാ​യി​ക താ​ര​ങ്ങ​ളും സം​ഘാ​ട​ക​രും വി​വി​ധ വ​കു​പ്പി​ലെ പ്ര​തി​നി​ധി​ക​ളും ദീ​പ​ശി​ഖ​യ്ക്ക് സ​മീ​പം​നി​ന്ന് ചി​ത്ര​ങ്ങ​ളെ​ടു​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി പ്ര​ച​രി​പ്പി​ച്ച് കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ഒ​ളി​ന്പി​ക്സി​ൽ നീ​ന്ത​ൽ വി​ഭാ​ഗ​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധി​ക​രീ​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ സ​ജ​ൻ പ്ര​കാ​ശി​ന്‍റെ മാ​താ​വും കാ​യി​ക​താ​ര​വു​മാ​യ വി.​എ​സ്. ഷാ​ന്‍റി​മോ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് യൂ​ട്യൂ​ബ് മു​ഖേ​ന ജിം​നാ​സ്റ്റി​ക് സ്വ​ന്ത​മാ​യി പ​ഠി​ച്ച ആ​ൻ​ഡ്രി​യ സ​ജി, സൈ​ക്ലിം​ഗ് താ​രം അ​ന്പാ​ടി പി. ​ജ​യ​ൻ, അ​ന്പെ​യ്ത്ത് താ​രം ഗോ​കു​ൽ പി. ​ജ​യ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഇ​ടു​ക്കി സ്പോ​ട്സ് കൗ​ണ്‍​സി​ൽ ആ​ദ​രി​ച്ചു.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​ജി. സ​ത്യ​ൻ, ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ര്യാ​ക്കോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഡി​റ്റാ​ജ് ജോ​സ​ഫ്്, വാ​ഴ​ത്തോ​പ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ബി. സ​ബീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നി​മ്മി ജ​യ​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക്ക​ണ്ടം, വ്യാ​പാ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ന​സ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.