കോ​ടി​ക​ളു​ടെ ആം​ബ​ർ​ഗ്രി​സു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Friday, July 23, 2021 10:13 PM IST
മൂ​ന്നാ​ർ: കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ആം​ബ​ർ​ഗ്രി​സു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മൂ​ന്നാ​റി​ലെ​ത്തി​ച്ച് കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് ദി​ന്ധു​ക്ക​ൽ വ​ത്ത​ല​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ മു​രു​ക​ൻ, ര​വി​ക​മാ​ർ, തേ​നി ജി​ല്ല വം​ശ​നാ​ട് സ്വ​ദേ​ശി​യാ​യ വേ​ൽ​മു​രു​ക​ൻ, പെ​രി​യ​കു​ളം സ്വ​ദേ​ശി സേ​തു, മൂ​ന്നാ​ർ സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ സേ​തു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
പ​ഴ​യ മൂ​ന്നാ​റി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ​ത്തി​ച്ച് സാ​ധ​നം കൈ​മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് വ​ന​പാ​ല​ക​ർ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വ​നം​വ​കു​പ്പി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് കി​ട്ടി​യ ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മൂ​ന്നാ​ർ ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള പെ​ട്ടി​മു​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൂ​ന്നാ​ർ ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ ഹ​രീ​ന്ദ്ര​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​വൂ എ​ന്ന് റെ​യി​ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.