ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്നു: രാ​ത്രി യാ​ത്ര​യ്ക്ക് ഇ​ന്നും നി​രോ​ധ​നം
Saturday, July 24, 2021 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ർ​ന്ന് പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും നീ​രൊ​ഴു​ക്കു വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന നി​ല​യി​ലാ​ണ്. അ​ണ​ക്കെ​ട്ട് തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​തി​ര​പ്പു​ഴ​യാ​ർ, പെ​രി​യാ​ർ എ​ന്നി​വ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ളും ക​ഴി​ഞ്ഞ​ദി​വ​സം​ത​ന്നെ തു​റ​ന്നി​രു​ന്നു. ജി​ല്ല​യി​ൽ രാ​ത്രി​യാ​ത്ര​യ്ക്ക് ഇ​ന്നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ പീ​രു​മേ​ട്ടി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പീ​രു​മേ​ട്- 98 മി​ല്ലീ​മി​റ്റ​ർ, ദേ​വി​കു​ളം- 88.2, ഇ​ടു​ക്കി- 84.6, ഉ​ടു​ന്പ​ഞ്ചോ​ല- 40.2, തൊ​ടു​പു​ഴ-41.2 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാ​റി​ലും പീ​രു​മേ​ട് താ​ലൂ​ക്കി​ലും പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു​ണ്ട്.
വ​ട്ട​വ​ട​യി​ലെ ചി​ല​യി​ട​ങ്ങ​ൾ ക​ന​ത്ത മ​ഴ​യി​ൽ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. രാ​ജ​കു​മാ​രി, രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, ശാ​ന്ത​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കാ​റ്റ് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് നാ​ശം സൃ​ഷ്ടി​ച്ചു. മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ മൂ​ന്ന​ടി വീ​തം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്ച 2364.40 അ​ടി​യാ​യി​രു​ന്ന ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ 2367.44 അ​ടി​യാ​യി ഉ​യ​ർ​ന്നു. 130.25 അ​ടി​യാ​യി​രു​ന്ന മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 133.80 അ​ടി​യി​ലും എ​ത്തി.