അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കോ​ള​ജ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ നി​ർ​ദ്ദേ​ശം
Saturday, July 24, 2021 10:10 PM IST
ഇ​ടു​ക്കി: മൂ​ന്നാ​ർ ഗ​വ. കോ​ള​ജി​ന്‍റെ അ​പ​ക​ട​നി​ല​യി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് നി​ർ​ദേ​ശം​ന​ൽ​കി.
ഈ ​കെ​ട്ടി​ട​ത്തി​ൽ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​വും എ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗ​വു​മാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കെ​ട്ടി​ടം നി​ൽ​ക്കു​ന്ന സ്ഥ​ലം ദു​ർ​ബ​ല​മാ​ണ്. ഇ​വി​ടെ മ​ണ്ണി​ടി​ഞ്ഞ് ദേ​ശീ​യ പാ​ത​യി​ലേ​ക്കും സ​മീ​പ​ത്തെ പു​ഴ​യി​ലേ​ക്കും പ​തി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​നു​ള്ളി​ലും നീ​രു​റ​വ​യു​ണ്ട്. മു​ൻ​വ​ശം ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ലേ​ക്കു വീ​ഴാ​നും സാ​ധ്യ​ത​യു​ള്ള​താ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി അ​പ​ക​ട​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ളി​ജി​യ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ വ​കു​പ്പി​നോ​ട് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്.

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നെ​ന്ന
പ്ര​ചാ​ര​ണം വ്യാ​ജം

ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി പി.​എ​സ്. ഗി​രീ​ഷ് അ​റി​യി​ച്ചു. ഇ​ത് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ഇ​ടു​ക്കി ഡി​ടി​പി​സി​യു​ടെ കീ​ഴി​ലു​ള്ള വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ പു​തി​യ ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല. നി​ല​വി​ലെ ഇ​ള​വു​ക​ള​നു​സ​രി​ച്ച് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കും ഒ​രു ഡോ​സ് എ​ങ്കി​ലും കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത​താ​യി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്കും റി​സോ​ർ​ട്ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഹോം ​സ്റ്റേ, സ​ർ​വീ​സ് വി​ല്ല​ക​ളി​ലും താ​മ​സി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.