ഓ​ണം: ല​ഹ​രി​ക്ക​ട​ത്തി​ന് ത​ട​യി​ടാ​ൻ എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം
Saturday, July 24, 2021 10:11 PM IST
തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ ഓ​ഗ​സ്റ്റ് 25 വ​രെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു.
വ്യാ​ജ​മ​ദ്യ, മ​യ​ക്കു മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഡി​വി​ഷ​ണ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കാം. ട്രോ​ൾ ഫ്രീ ​ന​ന്പ​രു​ക​ളി​ലും വി​വ​രം ന​ൽ​കാം.
ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കി​ൾ ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് ടീ​മി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
ഫോ​ണ്‍. ജി​ല്ലാ​ത​ല എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം- ​ട്രോ​ൾ ഫ്രീ ​ന​ന്പ​ർ, 18004253415, ഹോ​ട്ട് ലൈ​ൻ ന​ന്പ​ർ -155358, അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, ഇ​ടു​ക്കി - 04862232469, 9496002866.