ര​ണ്ടു കോ​ടി രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ
Monday, July 26, 2021 11:52 PM IST
പീ​രു​മേ​ട്: എ​ൻ​ജി​നി​യ​റി​ങ് പ​ഠ​ന​ത്തി​നു ര​ണ്ടുകോ​ടി രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​മാ​യി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ. സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പീ​രു​മേ​ട് മാ​ർ ബ​സേ​ലി​യോ​സ് ക്രി​സ്ത്യ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​നം നേ​ടു​ന്ന ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ പ​ഠ​ന​ത്തി​ൽ മി​ക​വു​ള്ള​വ​രും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള​വ​രും ആ​യ പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു സ്കോ​ള​ർ​ഷി​പ്പു ന​ൽ​കു​ന്ന​ത്.
സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ള​വു​ക​ളോ​ടു കൂ​ടി മെ​ക്കാ​നി​ൽ, സി​വി​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ക​മ്മ്യു​ണി​ക്കേ​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബ്രാ​ഞ്ചു​ക​ളി​ൽ വി​ദ്യാ​ർ​ഥിക​ളു​ടെ അ​ഭി​രു​ചി അ​നു​സ​രി​ച്ച് അ​ഡ്മി​ഷ​ൻ നേ​ടാം.
ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ആ​റ് സെ​ന്‍റ​റു​ക​ൾ ഇ​തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് ് മ​ല​ബാ​ർ (91764 92110), എ​റ​ണാ​കു​ളം (9961510339), കോ​ട്ട​യം (94968 02908), സെ​ന്‍റ​റു​ക​ളി​ലും എ​ട്ടി​ന് ് ഇ​ടു​ക്കി (9846916751), പ​ത്ത​നം​തി​ട്ട (9567620923) തി​രു​വ​ന​ന്ത​പു​രം (9944606728) സെ​ന്‍റ​റു​ക​ളി​ലും പ​രീ​ക്ഷ ന​ട​ക്കും.
പ്ല​സ് ടു ​ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌സ്ആ​ധാ​ര​മാ​ക്കി​യു​ള്ള ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്‌ജക്‌ടീവ് മാ​തൃ​ക​യി​ലു​ള്ള പ​രീ​ക്ഷ​യാ​ണ് ന​ട​ത്തു​ന്ന​ത്. റാ​ങ്ക് ലി​സ്റ്റ് പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. ഈ ​പ​രീ​ക്ഷ​യോ​ടൊ​പ്പം കെ​ഇ​ഇ, കെ​ഇ​എ​എം ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ യോ​ഗ്യ​ത നേ​ട​ണം. 2014 മു​ത​ൽ 1000 ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് ഈ ​സ്കോ​ള​ർ​ഷി​പ്പി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഫോ​ണ്‍: 9072200344 7559933571, 7025062628, 8075250059, 9895385287 ഓ​ണ്‍​ലൈ​ൻ, ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി www.mbcpeermade.com