കു​ട​യ​ത്തൂ​രി​ൽ മാ​സ്റ്റ​ർപ്ലാ​ൻ ത​യാ​റാ​ക്കും
Tuesday, July 27, 2021 9:39 PM IST
കു​ട​യ​ത്തൂ​ർ: കോ​വി​ഡ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് കു​റ​യ്ക്കാ​ൻ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​സ്റ്റ​ർപ്ലാ​ൻ ത​യാ​റാ​ക്കും. ഇ​തി​നാ​യി പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ യോ​ഗം ന​ട​ത്തി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ടി​പി​ആ​ർ നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​വു​ക​യും പ​ഞ്ചാ​യ​ത്ത് ഡി ​കാ​റ്റ​ഗ​റി​യി​ൽ ആ​കു​ക​യും ചെ​യ്തു.
ഇ​തേത്തുട​ർ​ന്നാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​രോ വാ​ർ​ഡി​ലും കൂ​ടു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​നക​ൾ ന​ട​ത്തു​ക, വാ​ക്സി​നേ​ഷ​ൻ പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക, പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ- ടാ​ക്സി- മ​റ്റ് മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ്, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്, പോ​ലീ​സ്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.