കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടേ​ക്ക​ർ ഏ​ല​ത്തോ​ട്ടം ന​ശി​പ്പി​ച്ചു
Tuesday, July 27, 2021 10:08 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടേ​ക്ക​ർ ഏ​ല​ത്തോ​ട്ടം ന​ശി​പ്പി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വ് നി​ര​പ്പേ​ൽ ജി​ജി​യു​ടെ ഏ​ല​ത്തോ​ട്ട​മാ​ണ് രാ​ത്രി​യി​ലെ​ത്തി​യ ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.
പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ൽ​നി​ന്നു​മാ​ണ് ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്.
ജി​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ ഏ​ലം, കാ​പ്പി, ക​വു​ങ്ങ്, തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്.
മൂ​ന്ന് ആ​ന​ക​ളും കു​ഞ്ഞു​ങ്ങ​ളു​മാ​ണ് വീ​ടി​നു മു​ന്നി​ലെ​ത്തി​യ​ത്. സ​മീ​പ​ത്തെ ആ​ളു​ക​ളും വ​ള്ള​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള വ​നം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും പി​ൻ​മാ​റാ​ൻ ആ​ന​ക്കൂ​ട്ടം ത​യാ​റാ​യി​ല്ല. രാ​വി​ലെ ആ​റോ​ടെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്നും ആ​ന​ക്കൂ​ട്ടം കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.