ആ​ന​ക്കു​ള​ത്ത് മ​രി​ച്ച ദ​ന്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​മാ​റ്റി
Wednesday, July 28, 2021 10:14 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം ആ​ന​ക്കു​ള​ത്ത് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദ​ന്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. നെ​ടു​ന്പാ​ല​പ്പു​ഴ​യി​ൽ ജോ​സ് എ​ന്നു​വി​ളി​ക്കു​ന്ന ജോ​സ​ഫ് മാ​ത്യു, ഭാ​ര്യ സെ​ലി​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വീ​ടി​നു​ള്ളി​ൽ​നി​ന്നും പോ​സ്റ്റു​മോ​ർ​ട്ട ന​ട​പ​ടി​ക​ൾ​ക്കാ​യി മാ​റ്റി​യ​ത്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ൾ​പ്പെ​ടെ എ​ത്തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ​നി​ന്നും നീ​ക്കി​യ​ത്.
ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ദ​ന്പ​തി​ക​ളു​ടെ മ​ര​ണ​വി​വ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ജോ​സ​ഫ് മാ​ത്യു​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ഭാ​ര്യ സെ​ലി​നെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സെ​ലി​ന്‍റെ ത​ല​യി​ൽ മു​റി​വു​ള്ള​താ​യും ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജോ​സ​ഫ് മാ​ത്യു തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്നു​മാ​ണ് മൂ​ന്നാ​ർ പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.
ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ന്നി​രു​ന്ന വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഫോ​റ​ൻ​സി​ക് സം​ഘ​വും മ​റ്റു​മെ​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജോ​സ​ഫ് മാ​ത്യു മ​ല​ഞ്ച​ര​ക്ക് ക​ച്ച​വ​ട​വും മ​റ്റും ന​ട​ത്തി​വ​ന്നി​രു​ന്ന​യാ​ളാ​ണ്. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് ജോ​സ​ഫ് മാ​ത്യു​വി​നെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ​വ​രാ​ണ് മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​ത്.