ഖാ​ദി ഓ​ണംമേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Saturday, July 31, 2021 12:02 AM IST
തൊ​ടു​പു​ഴ:​ കേ​ര​ള ഖാ​ദിഗ്രാ​മ വ്യ​വ​സാ​യബോ​ർ​ഡ് ന​ട​ത്തി​വ​രു​ന്ന ഖാ​ദി ഓ​ണംമേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഖാ​ദി​ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ൽ ന​ട​ത്തി. ന​ഗ​ര​സ​ഭാചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​ജി രാ​ജ​ശേ​ഖ​ര​ൻ ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു.
മേ​ള ഓ​ഗ​സ​റ്റ് 20 വ​രെ നീ​ണ്ടുനി​ൽ​ക്കും. ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം വ​രെ ഗ​വ. റി​ബേ​റ്റ് ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ക്രെ​ഡി​റ്റ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന​യി​ലും, തൊ​ടു​പു​ഴ മാ​താ ഷോ​പ്പിം​ഗ് ആ​ർ​ക്കേ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി​ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ലും മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.