മൂ​ന്നാ​ർ കോ​ള​ജി​ന്‍റെ ര​ണ്ടാ​മ​ത്തെ കെ​ട്ടി​ട​വും പൊ​ളി​ച്ചു​നീ​ക്കി
Saturday, July 31, 2021 9:59 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ​നി​ന്നും ദേ​വി​കു​ള​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന മൂ​ന്നാ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന്‍റെ ര​ണ്ടാ​മ​ത്തെ കെ​ട്ടി​ട​വും പൊ​ളി​ച്ചു​നീ​ക്കി. അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ൽ ലൈ​ബ്ര​റി കെ​ട്ടി​ടം ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ച്ചി​രു​ന്നു. എ​ക്സ​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ര​ണ്ടാ​മ​ത്തെ കെ​ട്ടി​ടം യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ച​ത്. 2018 ലെ ​കാ​ല​വ​ർ​ഷ​ത്തി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കോ​ള​ജ് കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​യി​രു​ന്നു.

എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യു​ള്ള ഗ്രീ​ൻ വ​ർ​ത്ത് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. യാ​തൊ​രു ത​ട​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​തെ പൊ​ളി​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഷി​ബു തോ​മ​സ് അ​റി​യി​ച്ചു.