ചോ​റ്റു​പാ​റ കൈ​ത്തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി
Saturday, July 31, 2021 9:59 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​റ്റു​പാ​റ കൈ​തോ​ട്ടി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും നി​ന്നു​ള്ള മാ​ലി​ന്യം ശേ​ഖ​രി​ച്ച് വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ മു​ക്ത പ​ഞ്ചാ​യ​ത്താ​ക്കു​ക​യാ​ണ് സേ​ന​യു​ടെ ല​ക്ഷ്യം.ഒ​രാ​ഴ്ച​യാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ർ​ന്ന് പെ​രി​യാ​ർ ചോ​റ്റു​പാ​റ കൈ​ത്തോ​ട്ടി​ൽ ചു​ര​ക്കു​ളം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു സ​മീ​പം ലോ​ഡു​ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ണ് അ​ടി​ഞ്ഞു​കൂ​ടി​യ​ത.് ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി തോ​ട് ശു​ചി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 37-ഓ​ളം സേ​നാം​ഗ​ങ്ങ​ളാ​ണ് ഇ​തി​നാ​യി 23 വാ​ർ​ഡു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​മി​ല്ലാ​യ്മ പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​താ​യും പ​രാ​തി​യു​ണ്ട്. എം. ​ഹ​രി​ദാ​സ് കോ - ​ഓ​ർ​ഡി​നേ​റ്റ​റാ​യാ​ണ് സേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്്.