പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ന​ൽ​കി
Saturday, July 31, 2021 9:59 PM IST
അ​ടി​മാ​ലി: പ​ള്ളി​വാ​സ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ചി​ത്ത​ണ്ണി ദേ​ശീ​യം അ​ങ്ക​ണ​വാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ വി​ത​ര​ണം​ചെ​യ്തു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​കൂ​ടു​ത​ൽ സ​മ​യം ഓ​ണ്‍​ലൈ​ൻ ഫ്ളാ​റ്റ് ഫോ​മി​ൽ ചി​ല​വ​ഴി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഷി​ക വൃ​ത്തി​യു​മാ​യി കൂ​ടി കു​ട്ടി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി​ക്ക് രൂ​പം​ന​ൽ​കി​യി​ട്ടു​ള്ള​ത്.
എ. ​രാ​ജ എം​എ​ൽ​എ വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​സ്ഥി​തി സൗ​ഹൃ​ദ ശു​ചി​ത്വ പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ള്ളി​വാ​സ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. പ്ര​തീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ജി ആ​ന്‍റ​ണി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.