യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, July 31, 2021 10:03 PM IST
തൊ​ടു​പു​ഴ: 29 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി ഇ​ടു​ക്കി നെ​ഹ്രു യു​വ​കേ​ന്ദ്ര​യി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന കെ. ​ഹ​രി​ലാ​ലി​ന് ജി​ല്ല​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ടു​ക്കി യൂ​ത്ത് ഹോ​സ്റ്റ​ൽ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​കസ​മി​തി ന​ൽ​കി​യ മെ​മ​ന്‍റോ ചെ​യ​ർ​മാ​ൻ ഹ​രി​ലാ​ലി​ന് കൈ​മാ​റി.
ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. ബി​ന്ദു, പ്ര​ഫ. പി.​ജി. ഹ​രി​ദാ​സ്, കെ.​എം.​എ​ച്ച്. ഇ​ക്ബാ​ൽ, ടി.​കെ. മ​നോ​ഹ​ര​ൻ, ജി​ജി വ​ർ​ഗീ​സ്, ഉ​ദ​യ​കു​മാ​ർ, കെ.​ബി.​സു​രേ​ന്ദ്ര​നാ​ഥ്, ശെ​ൽ​വ​കു​മാ​ർ, എം.​എം. മ​ഞ്ജു​ഹാ​സ​ൻ, പി.​എ​ൻ. സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.