ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കി
Sunday, August 1, 2021 10:27 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ലെ എം​എ​സ് സി ​ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തെ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കാ​ൻ എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ തീ​രു​മാ​നി​ച്ചു.
കോ​ള​ജി​ലെ ര​സ​ത​ന്ത്രം വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​വി. ക​ണ്ണ​ന് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഗൈ​ഡ്ഷി​പ് ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ലേ​ക്ക് മാ​റ്റി ന​ൽ​കും.
ഡോ. ​എം. ബെ​റ്റ്സി​യെ റി​സ​ർ​ച്ച് ഗൈ​ഡാ​യി അം​ഗീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. കോ​ള​ജി​ലെ ര​ണ്ടാ​മ​ത്തെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ള​ജി​ൽ മ​ല​യാ​ള​ത്തി​നും ഗ​വേ​ഷ​ണ​കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നു.

കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും

പൊ​ന്‍​കു​ന്നം: കെ​എ​സ്ആ​ര്‍​ടി​സി പൊ​ന്‍​കു​ന്നം ഡി​പ്പോ​യി​ല്‍ നി​ന്ന് ഇ​ന്നു മു​ത​ല്‍ മൂ​ന്ന് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. പ​ത്ത​നം​തി​ട്ട​യ്ക്കു​ള്ള 6.10, 7.10 ഓ​ര്‍​ഡി​ന​റി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് സ​ര്‍​വീ​സു​ക​ളും രാ​വി​ലെ 7.05ന് ​പൊ​ന്‍​കു​ന്ന​ത്തു​നി​ന്ന് മ​ണി​മ​ല വ​ഴി കോ​ട്ട​യ​ത്തി​നു​ള്ള സ​ര്‍​വീ​സു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.