മൊ​ബൈ​ൽ ട​വ​റി​ന്‍റെ നി​ർ​മാ​ണം വ​നം​വ​കു​പ്പ് ത​ട​ഞ്ഞു
Tuesday, August 3, 2021 10:14 PM IST
മ​റ​യൂ​ർ: മൊ​ബൈ​ൽ റെ​യ്ഞ്ച് ഇ​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​രം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യു​ടെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും കൂ​ടി​യാ​ലോ​ച​ന​യു​ടെ ഫ​ല​മാ​യി തീ​രു​മാ​നി​ച്ച മൊ​ബൈ​ൽ ട​വ​റി​ന്‍റെ നി​ർ​മാ​ണം മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു.

ട​വ​ർ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ വ​ട്ട​വ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി​കു​ട്ടി​ക​ൾ​ക്ക് ഇ​തു​വ​രെ പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

സാ​മി​യാ​റ​ള​കു​ടി, വ​ത്സ​പ്പെ​ട്ടി​കു​ടി, വ​യ​ൽ​ത​റ, കൂ​ട​ല്ലാ​ർ​കു​ടി, മൂ​ല​വ​ള്ളം ആ​ദി​വാ​സി ഉൗ​രു​ക​ളി​ലാ​യി 120 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ചി​ല​ന്തി​യാ​ർ മേ​ഖ​ല​യി​ൽ നൂ​റ്റി​യ​ന്പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും മൊ​ബൈ​ൽ റെ​യ്ഞ്ച് ഇ​ല്ലാ​തെ ഇ​പ്പോ​ഴും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് പു​റ​ത്താ​ണ്.
ഉ​പ​ഭോ​ക്താ​ക്ക​ൾ കു​റ​വാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ട​വ​ർ നി​ർ​മി​ക്കാ​ൻ ക​ന്പ​നി​ക​ൾ ത​യാ​റാ​യി​രു​ന്നി​ല്ല.

മ​ല​യോ​ര ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി യോ​ഗം ചേ​ർ​ന്ന് ട​വ​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജി​യോ ക​ന്പ​നി ട​വ​ർ സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൻ​ഒ​സി ന​ൽ​കു​ക​യും ട​വ​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ​നം​വ​കു​പ്പ് ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്.

വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉൗ​രു​കൂ​ട്ട​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം​ക്ലാ​സ് മു​ത​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ വ​രെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.

കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉൗ​രു​ക​ളി​ൽ ന​ട​ത്തി​യ​ത് സൂ​ച​ന സ​മ​ര​മാ​ണെ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും പ​ഠ​ന​സൗ​ക​ര്യം ല​ഭി​ക്കാ​ത്ത ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ ര​ക്ഷി​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.