നെ​ടു​ങ്ക​ണ്ട​ത്തെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ റ​വ​ന്യു അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു
Thursday, September 16, 2021 11:29 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച നാ​ൽ​പ​തോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ റ​വ​ന്യു അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
ടൗ​ണി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ എ​ല്ലാ​ത്ത​രം ക​ട​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​രോ​ട് ടൗ​ണി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.
ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ, പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ. പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സം​ബ​ന്ധി​ച്ച ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ന്‍റെ ഉ​ത്ത​ര​വ് നീ​ങ്ങും​വ​രെ ക​ട​ക​ൾ തു​റ​ക്ക​രു​തെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
എ​ന്നാ​ൽ, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ക​ട​ക​ൾ തു​റ​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
ഇ​തേ​സ​മ​യം, പ​ല​ച​ര​ക്ക് ക​ട​ക​ളെ​ന്നും ബേ​ക്ക​റി​യെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ക്കും​വി​ധം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​തി​ന​ഞ്ചോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും റ​വ​ന്യ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​യി​ൽ ക​ണ്ടെ​ത്തി. ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​യും നി​ർ​മാ​ണ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​വ​യു​മാ​യ ഒ​ന്നി​ല​ധി​കം ക​ട​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ന്പി​ൽ അ​രി, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളും ചെ​റി​യ​തോ​തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടാ​ണ് മ​റ്റ് വ്യാ​പാ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.
ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളും ഇ​വ​ർ നേ​ടി​യി​രു​ന്ന​താ​യും റ​വ​ന്യൂ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത ലൈ​സ​ൻ​സി​ന്‍റെ ബ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ത്ത​ര​ത്തി​ലു​ള്ള ക​ട​ക​ളും അ​ട​പ്പി​ച്ചു.
ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​പോ​ലും സ​മ​യ​പ​രി​ധി പാ​ലി​ക്കു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ​താ​യും റ​വ​ന്യു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.