പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, September 17, 2021 10:08 PM IST
തൊ​ടു​പു​ഴ: കെഎ​പി ബ​റ്റാ​ലി​യ​ൻ മേ​ധാ​വി​യു​ടെ പ​രാ​തി​യി​ൽ പീ​രു​മേ​ട് കു​ട്ടി​ക്കാ​നം ഭാ​ഗ​ത്തു​ള്ള മി​ച്ച​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ആ​റാ​ഴ്ച​യ്ക്ക​കം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഒ​ക്ടോ​ബ​ർ എ​ട്ടി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. കേ​സ് ഒ​ക്ടോ​ബ​ർ 18 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ​ട്ട​യ​ഭൂ​മി​യി​ൽ നി​ന്നും ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
പീ​രു​മേ​ട് കു​ട്ടി​ക്കാ​നം ഭാ​ഗ​ത്ത് രാ​ജ​വം​ശ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന 400 ഏ​ക്ക​ർ ഭൂ​മി​യി​ൽ 273.88 ഏ​ക്ക​ർ പോ​ലീ​സി​നും ബാ​ക്കി വ​നം, റ​വ​ന്യൂ​വ​കു​പ്പു​ക​ൾ​ക്കും കൈ​മാ​റി​യി​രു​ന്നു. സ​ർ​വേ 1302, 1462 ൽ 30 ​ബ്ലോ​ക്കു​ക​ളി​ലാ​യി തി​രി​ച്ചി​ട്ട ഭൂ​മി ഭൂ​മി​യി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 1960 മു​ത​ൽ ഇ​വി​ടെ ആ​ളു​ക​ൾ താ​മ​സം തു​ട​ങ്ങി. എ​ന്നാ​ൽ ക​ഐ​പി ബ​റ്റാ​ലി​യ​ൻ മേ​ധാ​വി ഇ​വ​രെ കു​ടി​യി​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് ക​മ്മീ​ഷ​ൻ മൂ​ന്നു​ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ല്ല. ഓ​ഗ​സ്റ്റ് 10 ന് ​തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടും ക​ള​ക്ട​റോ പ്ര​തി​നി​ധി​യോ ഹാ​ജ​രാ​വു​ക​യോ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്തി​ല്ല.
ജി​ല്ലാ​ക​ള​ക്ട​റു​ടെ ന​ട​പ​ടി കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്ന് ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ള​ക്ട​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
പീ​രു​മേ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ പ​ട്ട​യ ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി പ​രാ​തി​ക്കാ​ര​നാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ഗി​ന്ന​സ് മാ​ട​സാ​മി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.