ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മി​ൽ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി
Friday, September 17, 2021 10:11 PM IST
തൊ​ടു​പു​ഴ: പാ​ൽ വി​ല​യോ​ടൊ​പ്പം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ക്ഷീ​രവി​ക​സ​ന വ​കു​പ്പുവ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന മി​ൽ​ക്ക് ഇ​ൻ​സ​ന്‍റീ​വ് പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​യ ക്ഷീ​രക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.
ജി​ല്ലാ പ​ഞ്ചാ​യ​ത്തു മാ​ത്രം ഇ​തി​നാ​യി ന​ട​പ്പു വ​ർ​ഷം മൂ​ന്ന​ര​ക്കോ​ടി​യാ​ണ് നീ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും പ​ദ്ധ​തി​യ്ക്കാ​യി തു​ക വ​ക​യി​രു​ത്തും. ജി​ല്ല​യി​ലെ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന മൂ​ന്ന​ര​ക്കോ​ടി​യി​ൽ 50 ല​ക്ഷം എ​സ്‌​സി പ്രോ​ജ​ക്ടാ​ണ്. എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ പാ​ൽ ഇ​ൻ​സ​ന്‍റീ​വ് ന​ൽ​കു​ന്ന​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത് 1.46 കോ​ടി​യാ​ണ്. വ​നി​ത​ക​ൾ​ക്കാ​യി 68 ല​ക്ഷ​വും നീ​ക്കിവ​ച്ചി​ട്ടു​ണ്ട്. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​സ്‌​സി പ്രോ​ജ​ക്ടി​ന് 3.4 ല​ക്ഷ​വും എ​സ്ടി പ്രോ​ജ​ക്ടി​ന് 2.59 ല​ക്ഷ​വും ഉ​ൾ​പ്പെ​ടെ 47 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി​ക്കാ​യി 50 ല​ക്ഷ​വും ചെ​ല​വ​ഴി​ക്കും.
വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ പാ​ൽ ഇ​ൻ​സ​ന്‍റീ​വ് ന​ൽ​കു​ന്ന​തി​നാ​യി 3.3 കോ​ടി​യാ​ണ് നീ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. വ​നി​ത​ക​ൾ​ക്കാ​യി 55 ല​ക്ഷ​വും എ​സ്‌​സി പ്രോ​ജ​ക്ടി​ന് 9.6 ല​ക്ഷ​വും എ​സ്ടി പ്രോ​ജ​ക്ടി​ന് ഒ​രു ല​ക്ഷ​വു​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി​ക്കാ​യി എ​ട്ടു ല​ക്ഷ​വും വി​നി​യോ​ഗി​ക്കും. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പാ​ൽ ഇ​ൻ​സ​ന്‍റീ​വു ന​ൽ​കു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ നീ​ക്കി വ​ച്ചി​ട്ടു​ണ്ട്. പാ​ൽ ഉ​ത്പാദ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് ഇ​ൻ​സ​ന്‍റീ​വ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ജി​ല്ല​യി​ലെ 193 ക്ഷീ​രസം​ഘ​ങ്ങ​ൾ വ​ഴി 34,570 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി തു​ക ല​ഭി​ക്കും. ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ ക​ർ​ഷ​ക​ർ അ​ള​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വു ക​ണ​ക്കാ​ക്കി​യാ​ണ് പാ​ൽ ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കു​ന്ന​ത്. ഡി​സം​ബ​ർ വ​രെ പാ​ല​ള​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. അ​ള​ക്കു​ന്ന പാ​ലി​ന് അ​നു​സ​രി​ച്ച് നി​ല​വി​ൽ ല​ഭി​ക്കു​ന്ന വി​ല​യെ​ക്കാ​ൾ മൂ​ന്നു രൂ​പ അ​ധി​ക​മാ​യി ല​ഭി​ക്കും. ഒ​രു ക​ർ​ഷ​ക​ന് പ​ര​മാ​വ​ധി 40,000 രൂ​പ​യാ​ണ് അ​ധി​ക​മാ​യി ല​ഭി​ക്കു​ക.
ഏ​പ്രി​ൽ മു​ത​ൽ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങി​യ കാ​ലി​ത്തീ​റ്റ​യ്ക്ക് ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി 10,000 രൂ​പ വ​രെ സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് തു​ക വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ക്ഷീ​രവി​ക​സ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ക്ഷീ​രവി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മി​നി ജോ​സ​ഫ് പ​റ​ഞ്ഞു.
നേ​ര​ത്തെ ക്ഷീ​രസം​ഘ​ങ്ങ​ൾ വ​ഴി​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കി വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് തു​ക ന​ൽ​കു​ന്ന​ത്. അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ ലി​സ്റ്റ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന് കൈ​മാ​റും. ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ഴു​വ​ൻ ബാ​ങ്ക് മു​ഖേ​ന ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യ​ർ സം​വി​ധാ​ന​ത്തി​നു കീ​ഴി​ലാ​ക്കി​യി​രു​ന്നു.
ഇ​തോ​ടെ ക്ഷീ​ര​സം​ഘ​ത്തി​ലെ ഓ​രോ ക​ർ​ഷ​ക​നും അ​ള​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വു ക​ന്പ്യൂ​ട്ട​ർ സം​വി​ധാ​നം വ​ഴി അ​ക്കൗ​ണ്ടി​ലേ​ക്കെ​ത്തു​ക​യും പാ​ൽ​വി​ല അ​ക്കൗ​ണ്ടി​ൽ നി​ന്നും പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്യാം.

ഫ​ണ്ട​നു​വ​ദി​ച്ച​തി​ൽ അ​ഭി​ന​ന്ദി​ച്ചു
വ​ണ്ണ​പ്പു​റം: ജി​ല്ല​യി​ലെ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി പാ​ല​ള​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് അ​ധി​ക വി​ല ന​ൽ​കാനുള്ള തീരുമാനം ക്ഷീ​ര മേ​ഖ​ല​യ്ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും പ​ദ്ധ​തി​ക്കാ​യി ഫ​ണ്ട​നു​വ​ദി​ച്ച പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യേ​യും ക്ഷീ​രവി​ക​സ​ന വ​കു​പ്പി​നെ​യും കേ​ര​ള സ്‌​സ്റ്റേ​റ്റ് മിൽ​ക്ക് സൊ​സൈ​റ്റി അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ടി ജോ​ണി, സെ​ക്ര​ട്ട​റി സാ​ജു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ആ​ഭി​ന​ന്ദിച്ചു.