ആ​ശു​പ​ത്രി​ക​ളി​ൽ ഒൗ​ഷ​ധോ​ദ്യാ​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​ം
Friday, September 17, 2021 10:11 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ നാ​ല് ആ​തു​രാ​ല​യ​ങ്ങ​ളി​ൽ ഒൗ​ഷ​ധോ​ദ്യാ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. അ​റ​ക്കു​ളം, കോ​ലാ​നി ഹോ​മി​യോ ആ​ശു​പ​ത്രി​ക​ൾ, രാ​ജാ​ക്കാ​ട്, വ​ഴി​ത്ത​ല ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒൗ​ഷ​ധോ​ദ്യാ​ന​ങ്ങ​ൾ സ​ജ്ജ​മാ​യ​ത്.
പു​റ​പ്പു​ഴ, രാ​ജാ​ക്കാ​ട്, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലു​മാ​ണ് ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന ഹെ​ൽ​ത്ത് ആ​ന്‍ഡ് വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഒൗ​ഷ​ധോ​ദ്യാ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്. കു​ട​യ​ത്തൂ​ർ ആ​ശു​പ​ത്രി​യി​ൽ അ​ടു​ത്ത ദി​വ​സം ഒൗ​ഷ​ധോ​ദ്യാ​നം തു​റ​ക്കും. ആ​യു​ഷ് മി​ഷ​നും ജി​ല്ലാ ആ​യു​ർ​വേ​ദം, ഹോ​മി​യോവ​കു​പ്പു​ക​ളും ഹ​രി​ത​കേ​ര​ള​വും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
വ​ഴി​ത്ത​ല ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ​നാ​ൽ ഒൗ​ഷ​ധോ​ദ്യാ​നം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം.​ബി​ന്ദു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ആ​ൻ​സി ജോ​ജോ,സേ​തു​രാ​ജ്,ഹ​രി​ത​കേ​ര​ളം പ്ര​തി​നി​ധി ദി​വ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മെം​ബ​ർ കെ.​പി.​ സു​ബീ​ഷ്, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി പാ​ല​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​റ​ക്കു​ള​ത്ത് പ​ഞ്ചാ​യ​ത്തം​ഗം കൊ​ച്ചു​റാ​ണി ജോ​സും കോ​ലാ​നി ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജും ഒൗ​ഷ​ധോ​ദ്യാ​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കാ​യി​രി​ക്കും ഇ​തി​ന്‍റെ പ​രി​പാ​ല​ന​ച്ചു​മ​ത​ല.