ച​ക്കു​പ​ള്ളം അ​ങ്ക​ണ​വാ​ടി​ക്ക് ബ​ഹു​മ​തി
Saturday, September 18, 2021 11:37 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ​നി​ന്നും 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ മി​ക​ച്ച അ​ങ്ക​ണ​വാ​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ക​ട്ട​പ്പ​ന അ​ഡീ​ഷ​ണ​ൽ പ്രോ​ജ​ക്ടി​ലെ ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ന​വി​ലാ​സം അ​ങ്ക​ണ​വാ​ടി​ക്ക് ല​ഭി​ച്ചു. ഈ ​അ​ങ്ക​ണ​വാ​ടി​യി​ലെ വ​ർ​ക്ക​റാ​യ കെ.​സി. ബി​ന്ദു, ഹെ​ൽ​പ​ർ ഷേ​ർ​ലി എ​ന്നി​വ​രെ ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഐ​സി​ഡി​എ​സ് ക​ട്ട​പ്പ​ന അ​ഡീ​ഷ​ണ​ൽ പ്രോ​ജ​ക്ട് ഓ​ഫീ​സ് എ​ന്നി​വ​ർ​ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് സ്ക​റി​യ ക​ണ്ണ​മു​ണ്ട​യി​ൽ ഉ​പ​ഹാ​രം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷൈ​നി റോ​യി, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ജ​മീ​ല, ബി​ഡി​ഒ ബി.​ധ​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.