കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി
Saturday, September 18, 2021 11:41 PM IST
മു​ട്ടം: കൊ​ല്ലം​കു​ന്നി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു പൊ​ട്ടി. മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. തോ​ട്ടു​ങ്ക​ര പ്ര​ദേ​ശം, അ​റ​യ്ക്ക​ൽ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ലൈ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ന​ലെ കൊ​ല്ലം​കു​ന്ന് പ്ര​ദേ​ശ​ത്ത് പൈ​പ്പ് പൊ​ട്ടി​യ​ത്.

ജോ​യി​ന്‍റി​ലെ റിം​ഗാ​ണ് പൊ​ട്ടി​യ​ത്. ഇ​തോ​ടെ വെ​ള്ളം പു​റ​ത്തേ​ക്ക് ത​ള്ളി പൈ​പ്പ് കൂ​ടു​ത​ലാ​യി അ​ട​ർ​ന്നു. പ്ര​ഷ​ർ കൂ​ട്ടി പ​ന്പിം​ഗ് ന​ട​ത്തി​യ​താ​ണ് പൈ​പ്പ് പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് 25 വ​ർ​ഷം മു​ൻ​പ് സ്ഥാ​പി​ച്ച പ​ഴ​യ ആ​സ്ബ​സ്റ്റോ​സ് പൈ​പ്പി​ലൂ​ടെ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ഇ​പ്പോ​ഴും ന​ട​ത്തു​ന്ന​ത്. പ്ര​ഷ​ർ കൂ​ട്ടി പ​ന്പിം​ഗ് ന​ട​ത്തി​യാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും പൈ​പ്പ് പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മു​ട്ടം, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ജ​ൽ ജീ​വ​ൻ മി​ഷ​ന്‍റെ 61 കോ​ടി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​കാ​നു​മ​തി വൈ​കു​ക​യാ​ണ്.