ഒ​ൻ​പ​താം ക്ലാ​സ് പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, September 20, 2021 11:49 PM IST
ഇ​ടു​ക്കി: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ൻ​പ​താം ക്ലാ​സി​ൽ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഇ​ടു​ക്കി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2021-22 കാ​ല​യ​ള​വി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​രും 2006 മെ​യ് ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ 2010 ഏ​പ്രി​ൽ 30 ന് ​മു​ൻ​പോ ജ​നി​ച്ച​വ​രും ആ​യി​രി​ക്ക​ണം.​ അ​പേ​ക്ഷ​ക​ർ ഒ​ക്ടോ​ബ​ർ 31ന​കം www.navodaya.gov.in, www. nvsadmissionclanssine.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. Ph:04862259916, 9446658428.