ടൂ​റി​സംമേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ ക​യാ​ക്കിം​ഗ്
Monday, September 20, 2021 11:49 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ർ​വേ​കി അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ ക​യാ​ക്കിം​ഗ് ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി. അ​ഡ്വ​ഞ്ച​ർ ടൂ​റി​സംരം​ഗ​ത്ത് അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ നേ​ടാ​ൻ ക​ഴി​യു​ന്ന വി​നോ​ദ​മാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ ന​ട​ത്തി​യ​ത്.
ഒ​രാ​ൾ​ക്കും ര​ണ്ടാ​ൾ​ക്കും വീ​തം തു​ഴ​ഞ്ഞു സാ​ഹ​സി​ക യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ക​യാ​ക്കു​ക​ളാ​ണ് ട്ര​യ​ൽ റ​ണ്ണി​ൽ ഉ​പ​യോ​ഗി​ച്ച​ത്.
പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ട്ര​യ​ൽ വി​ജ​യി​ച്ച​തോ​ടെ ഉ​ട​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഇ​ടു​ക്കി സം​ഭ​ര​ണി​യു​ടെ ഭാ​ഗ​മാ​യ ഇ​വി​ടെ പെ​രി​യാ​റി​ന് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന അ​യ്യ​പ്പ​ൻ കോ​വി​ൽ തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു ക​യാ​ക്കിം​ഗ്.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, പ​ഞ്ചാ​യ​ത്ത്, ഡി​ടി​പി​സി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​യാ​ക്കിം​ഗി​നോ​ടൊ​പ്പം അ​മി​നി​റ്റി സെ​ന്‍റ​റും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും അ​യ്യ​പ്പ​ൻ കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കും. ഇ​ടു​ക്കി കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ടു​ക്കി ഡാം - ​അ​ഞ്ചു​രു​ളി - അ​യ്യ​പ്പ​ൻ​കോ​വി​ൽ - വാ​ഗ​മ​ണ്‍ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങാ​നാ​കും.
പെ​രി​യാ​റി​ൽ ഈ ​കാ​യി​ക വി​നോ​ദം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്പോ​ൾ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു പോ​ലു​ള്ള ചെ​റി​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.