ജില്ലയിൽ കേ​ര സ്മൃ​തി പ​ദ്ധ​തി ഉദ്ഘാടനംചെയ്തു
Tuesday, September 21, 2021 10:12 PM IST
ക​ട്ട​പ്പ​ന: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സു​രേ​ഷ് ഗോ​പി എം​പി പ്ര​ഖ്യാ​പി​ച്ച കേ​ര​സ്മൃ​തി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എം​പി കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ല​ബ്ബ​ക​ട​യി​ൽ നി​ർ​വ​ഹി​ച്ചു. ജെ​പി​എം കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ തെ​ങ്ങി​ൻ​തൈ ന​ട്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.
കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട്, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം പാ​നി​കു​ള​ങ്ങ​ര, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സോ​ണി ആ​ട്ടു​കു​ഴി, കോ​ള​ജ് ബ​ർ​സ​ർ ഫാ. ​ജോ​ബി​ൻ പോ​ണാ​ട്ട്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ല​ബ്ബ​ക​ട​യി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന പൊ​തു​വേ​ദി​യി​ൽ വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട്, ബി​ജെ​പി മേ​ഖ​ലാ സെ​ക്ര​ട്ട​റി ജെ. ​ജ​യ​കു​മാ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​സ​ന്തോ​ഷ്കു​മാ​ർ, ദേ​ശീ​യ സ​മി​തി അം​ഗം ശ്രീ​ന​ഗ​രി രാ​ജ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി നെ​ല്ലി​പ​റ​ന്പി​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് വ​ര​കു​കാ​ല, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഇ​ളം​തു​രു​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.