രാ​ജ​കു​മാ​രി ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വ​നം​കൊ​ള്ള
Thursday, September 23, 2021 9:39 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ വീ​ണ്ടും ല​ക്ഷ​ങ്ങ​ളു​ടെ മ​രം​കൊ​ള്ള. സി​ങ്കു​ക​ണ്ടം എ​ട്ടേ​ക്ക​റി​ലെ റ​വ​ന്യു ഭൂ​മി​യി​ൽ​നി​ന്നും മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ത​ടി​ക​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​ട്ട​യ സ്ഥ​ല​ത്തി​ന്‍റെ സ​ർ​വേ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച​ത്.

ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജി​ൽ 34/1-ൽ ​ഉ​ൾ​പ്പെ​ടു​ന്ന റ​വ​ന്യു ഭൂ​മി​യി​ൽ​നി​ന്നു​മാ​ണ് ഗ്രാ​ന്‍റി​സ് മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ദി​ഡി​ർ ന​ഗ​ർ സ്വ​ദേ​ശി വ​ർ​ഗീ​സ് സ​ത്യ​നാ​ഥ്, പ​ച്ച​പു​ൽ​ക്കൊ​ടി സ്വ​ദേ​ശി സു​ന്ദ​ര മു​തു​വാ​ൻ എ​ന്നി​വ​രു​ടെ പ​ട്ട​യ ഭൂ​മി​യി​ൽ​നി​ന്നും മ​രം മു​റി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​നു​മ​തി വാ​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് റ​വ​ന്യു ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 250-ൽ ​അ​ധി​കം മ​ര​ങ്ങ​ളാ​ണ് റ​വ​ന്യു ഭൂ​മി​യി​ൽ​നി​ന്നും മു​റി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ന്ന​ക്ക​നാ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തു​കൂ​ടി ത​ടി ക​യ​റ്റി​വ​ന്ന വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ പാ​സ് ഉ​പ​യോ​ഗി​ച്ച് റ​വ​ന്യു ഭൂ​മി​യി​ൽ​നി​ന്നും മു​റി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

ത​ടി​യും വാ​ഹ​ന​വും പി​ടി​കൂ​ടി​യ​തി​നൊ​പ്പം റ​വ​ന്യു ഭൂ​മി​യി​ൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നൊ​പ്പം റ​വ​ന്യു വ​കു​പ്പും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത ത​ടി ശാ​ന്ത​ന്പാ​റ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ച്ച​തി​നു​ശേ​ഷം ലോ​റി​ക​ൾ ദേ​വി​കു​ളം ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

ര​ണ്ടു​മാ​സം മു​ന്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​തേ സ്ഥ​ല​ത്തു​നി​ന്നും മ​രം മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് റ​വ​ന്യു അ​ധി​കൃ​ത​രെ​ത്തി പി​ടി​കൂ​ടി​യി​രു​ന്നു.