ഭി​ന്ന​ശേ​ഷി അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, September 23, 2021 9:42 PM IST
തൊ​ടു​പു​ഴ: ഭി​ന്ന​ശേ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം തെ​ളി​യി​ച്ച വ്യ​ക്തി​ക​ൾ/​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ൽ​കി വ​രു​ന്ന സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി അ​വാ​ർ​ഡി​ന് നി​ശ്ചി​ത മാ​തൃ​ക​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഭി​ന്ന​ശേ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. വി​ശ​ദ വി​വ​ര​ങ്ങ​ൾ, അ​പേ​ക്ഷ ഉ​ൾ​പ്പ​ടെ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ വെ​ബ് സൈ​റ്റാ​യ swdkerala.gov.in ലും ​ഇ​ടു​ക്കി ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ലും ല​ഭി​ക്കും.​ ഈ മാ​സം 30 വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റ​ർ​വ്യൂ

ഇ​ടു​ക്കി: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ അ​സി​സ്റ്റ​ന്‍റ് ഫോ​ട്ടോ​ഗ്രാ​ഫ​റെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ഇ​ന്‍റ​ർ​വ്യൂ​വും രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യും നാ​ളെ രാ​വി​ലെ 11നു ​ന​ട​ത്തും.​ ജൂ​ലൈ ഏ​ഴി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും യോ​ഗ്യ​രാ​യ മ​റ്റു​ള്ള​വ​ർ​ക്കും ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം.
റാ​ങ്ക് ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​യാ​ൾ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ 2022 മാ​ർ​ച്ച് 31 വ​രെ​യാ​യി​രി​ക്കും നി​യ​മ​നം. 2021 ജൂ​ലൈ ഒ​ന്നി​നും സെ​പ്റ്റം​ബ​ർ 30 നു​മി​ട​യി​ൽ പ്രാ​യം 20നും 30​നും മ​ധ്യേ​യാ​യി​രി​ക്ക​ണം. സ്വ​ന്ത​മാ​യി ഡി​ജി​റ്റ​ൽ കാ​മ​റ ഉ​ണ്ടാ​യി​രി​ക്ക​ണം. വേ​ത​നം പ്ര​തി​മാ​സം 15,000 രൂ​പ.

​ക​ട്ട​പ്പ​ന:​ ഗ​വ.​ഐ​ടി​ഐ​യി​ൽ കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ന്‍ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് (ഒ​ഴി​വ് 01) ട്രേ​ഡി​ൽ ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ താ​ത്ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് 28നു ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും.​ ഫോ​ണ്‍ 04868 272216.