അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ നീ​ക്കി​ത്തു​ട​ങ്ങി
Saturday, September 25, 2021 11:07 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ൾ, ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ, താ​ത്ക്കാ​ലി​ക ക​മാ​ന​ങ്ങ​ൾ എ​ന്നി​വ ന​ഗ​ര​സ​ഭ നീ​ക്കം​ചെ​യ്തു തു​ട​ങ്ങി. പ​ര​സ്യ​ബോ​ർ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും നീ​ക്കം ചെ​യ്യാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ നേ​രി​ട്ട് നീ​ക്കം ചെ​യ്യാ​നാ​രം​ഭി​ച്ച​ത്. ഇ​തി​നു​വ​രു​ന്ന ചെ​ല​വും പി​ഴ​യും ബ​ന്ധ​പ്പ​ട്ട​വ​രി​ൽ​നി​ന്നും നി​യ​മാ​നു​സ​ര​ണം ഈ​ടാ​ക്കും.
അ​നു​മ​തി വാ​ങ്ങി സ്ഥാ​പി​ച്ച കാ​ലാ​വ​ധി ക​ഴി​ഞ്ഞ പ​ര​സ്യ​ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ച​വ​ർ നീ​ക്കം ചെ​യ്യേ​ണ്ട​താ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം 5000 രൂ​പ പി​ഴ​യും നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി. ​സ​ന്തോ​ഷ്, വി.​പി. സ​തീ​ശ​ൻ എ​ന്നി​വ​ർ ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.