ആ​രോ​ഗ്യ മ​ന്ത്രി ഇ​ന്ന് ജി​ല്ല​യി​ൽ
Saturday, September 25, 2021 11:07 PM IST
ഇ​ടു​ക്കി: മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ​പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും പു​രോ​ഗ​തി​യും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ന്ത്രി വീ​ണ ജോ​ർ​ജ് ഇ​ന്ന് ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം​മു​ത​ൽ എം​ബി​ബി​എ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​വും പു​തി​യ ഐ​പി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് തു​ട​ർ​ന്ന് അ​വ​ലോ​ക​ന യോ​ഗം ചേ​രും. മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം, വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി എ​ന്നി​വ വി​ല​യി​രു​ത്തും.