റോ​ഡി​ടി​ഞ്ഞ ഭാ​ഗ​ത്ത് നി​ര​ത്തി​യ വീ​പ്പ​ക​ൾ അ​പ​ക​ടഭീ​ഷ​ണി​യാ​കു​ന്നു
Sunday, September 26, 2021 8:47 PM IST
മൂ​ല​മ​റ്റം: ഇ​ടി​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വീ​പ്പ​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. തൊ​ടു​പു​ഴ-പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യ്ക്കു സ​മീ​പം റോ​ഡി​ന്‍റെ തി​ട്ട ഇ​ടി​ഞ്ഞ ഭാ​ഗ​ത്താ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി വീ​പ്പ​ക​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​ത് .
ഈ ​ഭാ​ഗ​ത്ത് റോ​ഡി​നു വീ​തി കു​റ​വാ​ണ്. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ഒ​രേസ​മ​യം ഇ​രു​വ​ശ​ങ്ങ​ളി​ൽനി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ സു​ഗ​മ​മാ​യി ക​ട​ന്നു പോ​കാ​ൻ ക​ഴി​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ വീ​പ്പ​ക​ളി​ൽ വ​ന്നി​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.
ഇ​തുവ​ഴി സ​ഞ്ച​രി​ച്ച് പ​രി​ച​യം ഇ​ല്ലാ​ത്ത​വ​ർ​ക്ക് വ​ലി​യ അ​പ​ക​ടഭീ​ഷ​ണി​യാ​ണ് ഇ​ത് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ടി​ഞ്ഞുതാ​ഴ്ന്ന റോ​ഡി​ന്‍റെ വ​ശം കെ​ട്ടി ഈ ​ഭാ​ഗ​ത്തെ അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.