ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗം
Sunday, September 26, 2021 8:50 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​ക്കും വാ​യ്പ നി​ഷേ​ധ​ത്തി​നു​മെ​തി​രേ യു​ഡി​എ​ഫ് ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. ബാ​ങ്ക് വാ​യ്പ​ക​ൾ വ​ന്പ​ൻ​മാ​ർ​ക്കും ഇ​ഷ്ട​ക്കാ​ർ​ക്കും മാ​ത്ര​മാ​യി അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നും ബാ​ങ്കി​ലെ നി​യ​മ​നം നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് ചെ​ന്പ​ക​പ്പാ​റ​യി​ൽ ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.
ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നോ​ബി​ൾ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ചാ​ർ​ളി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി അം​ഗം ത​ങ്ക​ച്ച​ൻ കാ​ര​യ്ക്കാ​വ​യ​ലി​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. കെ.​ബി. സെ​ൽ​വം, ജെ​യ്സ​ണ്‍ കെ. ​ആ​ന്‍റ​ണി, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ജോ​യി കൊ​ച്ചു​ക​രോ​ട്ട്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ജോ​സ​ഫ്, പ്രി​ൻ​സ് തെ​ക്ക​നാ​ൽ, അ​നീ​ഷ് ചേ​ന​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.