ക​ട്ട​പ്പ​ന എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടാ​ൻ നീ​ക്ക​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, September 26, 2021 8:51 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ എ​ൽ​എ (ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ്) ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ക​ട്ട​പ്പ​ന​യി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. ക​ട്ട​പ്പ​ന ടൗ​ണി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള കൈ​വ​ശ സ്ഥ​ല​ങ്ങ​ൾ​ക്കു പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള​പ്പോ​ഴാ​ണ് നി​ല​വി​ലു​ള്ള ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത്. അ​യ്യ​പ്പ​ൻ​കോ​വി​ൽ, ക​ട്ട​പ്പ​ന, ഇ​ര​ട്ട​യാ​ർ, കാ​ഞ്ചി​യാ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ര​ണ്ടു​ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്ക്് പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ട്.
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31-ന് ​ഈ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നാ​നു​മ​തി അ​വ​സാ​നി​ച്ച​താ​ണ്. ഓ​ഫീ​സി​നു പ്രാ​ബ​ല്യ​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ 1-1-2021 മു​ത​ൽ തു​ട​ർ​ച്ചാ അ​നു​തി ന​ൽ​ക​ണം. ഇ​തു​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ​വ​ർ​ഷം ഈ ​ഓ​ഫീ​സി​ൽ​നി​ന്നും ന​ൽ​കി​യി​ട്ടു​ള്ള പ​ട്ട​യ​ങ്ങ​ൾ​ക്ക് നി​യ​മ സാ​ധു​ത നി​ല​നി​ൽ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ഈ ​ഓ​ഫീ​സി​ൽ​നി​ന്നും ക​ട്ട​പ്പ​ന ടൗ​ണി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചു​വ​രി​ക​യാ​ണ്. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ടു​ക്കി​ക​വ​ല - ഗ​വ. കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള 25-ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കും ഗ​വ. കോ​ള​ജി​നു സ​മീ​പം​മു​ത​ൽ എ​ലം കൃ​ഷി ചെ​യ്തി​ട്ടു​ള്ള 100 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്തി​നും കാ​ണ​ക്കാ​ലി​പ്പ​ടി, ക​ല്ല്യാ​ണ​ത്ത​ണ്ട്, മു​ള​ക​ര​മേ​ട് എ​ന്നീ ഭാ​ഗ​ങ്ങ​ൾ പു​ൽ​മേ​ടു​ക​ളാ​യി ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്തി​നും മു​ൻ​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ​ത്ത് ചെ​യി​ൻ ഉ​ൾ​പ്പെ​ടു​ന്ന ഉ​പ്പു​ക​ണ്ടം, ന​ത്തു​ക​ല്ല് പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്ട​യം ന​ൽ​കാ​നു​ണ്ട്.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ഡി​ജി​റ്റ​ലാ​ക്കി​യ​പ്പോ​ൾ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മാ​യി​വ​ന്ന നൂ​റു​ക​ണ​ക്കി​ന് മു​ൻ​കാ​ല പ​ട്ട​യ​ങ്ങ​ൾ ഈ ​ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഈ ​ഓ​ഫീ​സ് ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും മാ​റ്റു​ന്ന​ത് പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഓ​ഫീ​സ് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നും അ​ധി​കാ​രി​ക​ൾ പി​ൻ​തി​രി​യാ​ത്ത​പ​ക്ഷം ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ്ര​ശാ​ന്ത് രാ​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ്, കെ ​എ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ, പി.​വി. അ​ര​വി​ന്ദ്, അ​രു​ണ്‍ കാ​പ്പു​കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.