ലോ​ക്കാ​ട് ഗ്യാ​പ്പി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു
Monday, September 27, 2021 9:56 PM IST
മൂ​ന്നാ​ർ: ലോ​ക്കാ​ട് ഗ്യാ​പ്പ് റോ​ഡി​ൽ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ഈ ​ഭാ​ഗ​ത്തു കൂ​ടി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ താ​ൽ​ക്കാ​ലി​ക നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നാ​റി​ൽ​നി​ന്നും ഈ​വ​ഴി യാ​ത്ര ചെ​യ്യാ​നി​രി​ക്കു​ന്ന​വ​ർ ആ​ന​ച്ചാ​ൽ, രാ​ജാ​ക്കാ​ട് റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ആ​റാം​ത​വ​ണ​യാ​ണ് ലോ​ക്കാ​ട് ഗ്യാ​പ്പി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ ദേ​ശീ​യ പാ​ത വി​ക​സ​ന ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​മു​ത​ൽ മേ​ഖ​ല​യി​ൽ സാ​മാ​ന്യം ന​ല്ല മ​ഴ പെ​യ്തി​രു​ന്നു. മ​ഴ പെ​യ്ത​തോ​ടെ ഒ​രു​വ​ശ​ത്തു​ള്ള മ​ല​യു​ടെ മു​ക​ളി​ലു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ലോ​ക്കാ​ട് ഗ്യാ​പ്പി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് വെ​ല്ലു​വി​ളി​യാ​വു​ക​യാ​ണ്. വ​ൻ​തോ​തി​ൽ പാ​റ​ക​ൾ ഖ​ന​നം ചെ​യ്ത​തു മൂ​ല​മാ​ണ് ലോ​ക്കാ​ട് ഗ്യാ​പ്പി​ൽ നി​ര​ന്ത​രം മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ർ​മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ​യു​ള്ള 42 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള റോ​ഡി​ലാ​ണ് വി​ക​സ​ന പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. 2017 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ച്ച റോ​ഡു​പ​ണി 2019-ൽ ​പൂ​ർ​ത്തി​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ തു​ട​ർ മ​ണ്ണി​ടി​ച്ചി​ൽ ത​ട​സ​മാ​കു​ക​യാ​യി​രു​ന്നു.