വി​മ​ല സ്കൂ​ൾ പ്ര​തി​ഭ​ക​ൾ​ക്ക് അം​ഗീ​കാ​രം
Monday, September 27, 2021 10:00 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻഡ് ഇ​ന്നൊ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി കൗ​ണ്‍​സി​ൽ 13 നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ഷി​ൻ വി​നോ​ദ്, കെ.​എ​സ്. ​അ​ഭി​രാം, അ​മ​ൽ നീ​ര​ജ്, ഇ​ർ​ഫാ​ൻ അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​ങ്ക് വ​യ്ക്കാ​നും അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് യം​ഗ് ഇ​ന്നോ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാം.
എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും ല​ഭി​ച്ച 3000 ആ​ശ​യ​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ പ്ര​സി​ഷ​ൻ ഫാ​മിം​ഗ് എ​ന്ന ആ​ശ​യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജി​ല്ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക വി​ദ്യാ​ല​യ​മാ​ണ് വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ. നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി, ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ വി​സി​റ്റേ​ഷ​ൻ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗി​രീ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.