പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി
Wednesday, October 13, 2021 10:12 PM IST
ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ണ​ക്ക​ര ക​ട​ശി​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ട​ശി​ക്ക​ട​വ് ശി​വ​ൻ​കോ​ള​നി ഭാ​ഗ​ത്ത് താ​മ​സ​ക്കാ​രാ​യ മ​ദ​ൻ(24), ജോ​ണ്‍ പീ​റ്റ​ർ എ​ന്നി​വ​രെ​യാ​ണ് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
ക​ഴി​ഞ്ഞ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ മ​ദ​ൻ ത​മി​ഴ്നാ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യും കൂ​ട്ടു​പ്ര​തി​യാ​യ ജോ​ണ്‍ പീ​റ്റ​റി​ന്‍റെ ക​ട​ശി​ക്ക​ട​വി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ ത​മി​ഴ്നാ​ട്ടി​ൽ തി​രി​കെ എ​ത്തി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും പെ​ണ്‍​കു​ട്ടി​യെ ഇ​ത്ത​ര​ത്തി​ൽ കൂ​ട്ടി​ക്കൊ​ണ്ടു വ​രു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ പ്ര​തി​യെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ക​ണ്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ത​മി​ഴ്നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യാ​യ മ​ദ​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് വീ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​ന​ൽ​കി​യ ജോ​ണ്‍ പീ​റ്റ​റും അ​റ​സ്റ്റി​ലാ​യ​ത്.