കാ​ർ​ഷി​ക വി​ള മ​ൽ​സ​ര​വും ക​മ്യൂ​ണി​റ്റി​ഹാ​ൾ ഉ​ദ്ഘാ​ട​ന​വും
Friday, October 15, 2021 10:06 PM IST
മു​ട്ടം: കാ​ക്കൊ​ന്പ് മോ​ഡ​ൽ ആ​ർ​പി​എ​സി​ന്‍റെ 33-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 20-നു ​രാ​വി​ലെ 9.30-നു ​കാ​ർ​ഷി​ക വി​ള മ​ൽ​സ​ര​വും ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തും. കു​ല​യോ​ടു​കൂ​ടി​യ നാ​ളി​കേ​രം, നാ​ട​ൻ നേ​ന്ത്ര​ക്കാ​യ, മ​ര​ച്ചീ​നി, ചേ​ന, കാ​ച്ചി​ൽ, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യു​ടെ മ​ൽ​സ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്. മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 20നു ​രാ​വി​ലെ 8.30നു ​മു​ന്പ് വി​ള​ക​ൾ ഓ​ഫീ​സി​ലെ​ത്തി​ക്ക​ണം.
വീ​ട്ടു​വ​ള​പ്പി​ൽ അ​ഞ്ചി​നം പ​ച്ച​ക്ക​റി​ക​ൾ വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കും. ഇ​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ 18നു ​മു​ന്പ് ന​ൽ​ക​ണം. വി​ജ​യി​ക​ൾ​ക്ക് 20നു ​രാ​വി​ലെ 9.30നു ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഫോ​ണ്‍:9495194482

എ​ന്‍റ​ർ​പ്രൈ​സ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്
പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​ടു​ക്കി: സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നും സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് പ​ത്തു​ദി​വ​സ​ത്തെ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി ക​ള​മ​ശേ​രി​യി​ൽ അ​ടു​ത്ത​മാ​സം എ​ട്ടു​മു​ത​ൽ 18 വ​രെ ന​ട​ത്തും. പു​തു​താ​യി സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​രം​ഭം തു​ട​ങ്ങി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വ​നി​ത​ക​ൾ, ഒ​ബി​സി, എ​സ് സി, ​എ​സ്ടി, എ​ക്സ് സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്ക് 200 രൂ​പ​യു​മാ​ണ് ഫീ​സ്. ഫോ​ണ്‍: 7012376994.