വ​ഴി​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ശ​ര​ണാ​ല​യ​മാ​യി കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ്
Sunday, October 17, 2021 10:27 PM IST
കു​ട്ടി​ക്കാ​നം: പെ​ട്ടെ​ന്നു​ണ്ടാ​യ ക​ന​ത്തമ​ഴ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര ത​ട​സ്സ​പ്പെ​ട്ട അ​നേ​ക​ർ​ക്ക് കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ശ​ര​ണാ​ല​യ​മാ​യി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക്കാ​നം വ​ഴി ക​ട​ന്നു പോ​യ ബ​സ് യാ​ത്ര​ക്കാ​ർ​ക്കും വി​നോ​ദ യാ​ത്ര​ക്കാ​ർ​ക്കും അ​യ്യ​പ്പ ഭ​ക്ത​ർ​ക്കും കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് അ​ഭ​യം ന​ൽ​കി.
കോ​ള​ജ് ഹോ​സ്റ്റ​ൽ​മു​റി​ക​ൾ യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ക​യും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്ത​ത് അ​നേ​ക​രു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ളോ​ടൊ​പ്പം ബം​ഗ​ളൂ​രു, ഡ​ൽ​ഹി, ചെ​ന്നൈ, തി​രു​ച്ചി​റ​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഇ​രു​ന്നൂ​റ്റ​ന്പ​ത്തോ​ളം ആ​ളു​ക​ൾ കോ​ള​ജ് ക്യാ​ന്പ​സി​ൽ താ​മ​സി​ച്ചു.
ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​ന​ത്ത്, ഫാ. ​സി​ബി ചി​ന്താ​ർ​മ​ണി​യി​ൽ, ഫാ. ​സോ​ബി ക​ന്നാ​ലി​ൽ, ഫാ. ​ബി​ന്നി കൈ​യ്യാ​ണി​യി​ൽ, ഫാ. ​അ​ഖി​ൽ പൈ​ക്ക​ര, ബ്ര​ദ​ർ ജോ​സ​ഫ് ചാ​രു​പ്ലാ​ക്ക​ൽ, എ​ബി ജോ​ണ്‍, സി​ജു തോ​മ​സ് എ​ന്നി​വ​ർ വി​ദ്യാ​ർ​ത്ഥി​ക​ളോ​ടൊ​പ്പം നേ​തൃ​ത്വം ന​ൽ​കി.